താന്‍ ജനിച്ചത് തെറ്റായ യുഗത്തിൽ; മെഡല്‍ നേടിയപ്പോള്‍ സ്ഥാനക്കയറ്റം പോലും തന്നില്ല: അഞ്ജു ബോബി

കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍,…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദി നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നത്: കെ സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ജവഹര്‍ലാല്‍ നഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടത്. നരേന്ദ്ര മോദി വംശീയവാദിയാണ്. മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുസ്ലീം ജനതയുടെ വീടുകളും കടകളും കൊള്ളയടിച്ച വംശീയ വാദികള്‍….

Read More