
സ്വകാര്യ വീഡിയോ ഉപയോഗിച്ച് മുതിർന്ന സൈനിക ഉദ്യാഗസ്ഥനെ ബ്ലാക്മെയിൽ ചെയ്തു ; ഇസ്രയേൽ പ്രധാനമന്ത്രിയുടെ വിശ്വസ്ഥനെ ചോദ്യം ചെയ്യും
മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്ത സംഭവത്തിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിശ്വസ്ഥനെ ചോദ്യംചെയ്യാൻ ഇസ്രായേൽ പൊലീസ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവ്മാനെയാണ് അന്വേഷണസംഘം ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്സ് തിരുത്താൻ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്മെയിലിങ്ങെന്നാണു വെളിപ്പെടുത്തൽ. നേരത്തെ, നെതന്യാഹുവിന്റെ വിശ്വസ്തനായ വക്താവ് അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിലും നടപടി നേരിടുന്നുണ്ട്. ഇസ്രായേൽ ടെലിവിഷനായ ‘കാൻ’ ആണ് സാച്ചിക്കെതിരായ വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു വനിതാ…