ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു: പറകാല പ്രഭാകര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭർത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പറകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം…

Read More

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാൻഡ്ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്. യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും…

Read More

വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദേശപത്രിക നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്രദ്ധ നേടിയ ആളാണ് ശ്യാം രംഗീല. വാരാണസി ലോക്സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായാണ് ശ്യാം രംഗീല മത്സരിക്കുന്നത്. മെയ് 14നാണ് രംഗീല ലോക്സഭയിലേക്ക് പത്രിക നൽകിയത്. ഇതിന്റെ വിഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക നിരസിക്കുകയായിരുന്നു. അതേസമയം ​നാമനിർദേശ…

Read More

രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതി ; ‘പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം ‘ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. കോൺഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തിയ ഖർ​ഗെ രാഹുൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. 

Read More

രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ.പി നദ്ദ

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് ന്യായീകരണം. മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് പാകിയതുപോലെ കോൺഗ്രസ് പ്രവർത്തിച്ചു. സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ അടിസ്ഥാന മതമായ ഹിന്ദു മതത്തെ അവഹേളിച്ചതിന് കോൺഗ്രസ്സിനെതിരെ നടപടി എടുക്കണം. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ്…

Read More

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു. എങ്കിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി രംഗത്തുവന്നത്. എന്നാൽ ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 11.40 പ്രധാനമന്ത്രി പത്രിക സമർപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുകയാണ് മോദി. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. അവിടെ നിന്ന് ബോട്ടില്‍ നമോ…

Read More

ഇത്തവണ മോദി തരംഗമില്ല, തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ട്; കെ ചന്ദ്രശേഖർ റാവു

തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രം​ഗത്ത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും കെസിആർ പറഞ്ഞു. എൻഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും പ്രാദേശികപാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്ക്കേണ്ടി വരും. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ദില്ലിയിൽ സഹായിക്കാൻ ബിആർഎസിന്‍റെ എംപിമാരുണ്ടാകുമെന്നും കെസിആർ കൂട്ടിച്ചേർത്തു.

Read More

‘സെൻസസ് പോലും നടത്താതെ എങ്ങനെ ഹിന്ദു- മുസ്ലിം ജനസംഖ്യ തീരുമാനിക്കും ?’ ; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സംശയം, തേജസ്വി യാദവ്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എങ്ങനെയാണ് സെൻസസ് പോലും നടത്താതെ കേന്ദ്ര സർക്കാർ ഹിന്ദു-മുസ്‌ലിം ജനസംഖ്യ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യ വളരുകയാണെന്നായിരുന്നു റിപ്പോർട്ട് വാദിച്ചത്. ”സെൻസസ് നടത്താതെയാണോ നിങ്ങൾ കണക്കുകളുണ്ടാക്കുന്നത്? 2021ലെ സെൻസസ് ഇനിയും നടക്കാനുള്ളതല്ലേ? താങ്കൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് യഥാർഥ പ്രശ്‌നങ്ങള കുറിച്ച്…

Read More