
കാർഷിക ധനസഹായ ബില്ലിൽ ഒപ്പ് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ചുമതലയേറ്റതിന് പിന്നാലെ കർഷരെ ഒപ്പം നിർത്താൻ നീക്കം തുടങ്ങി മോദി
ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് പാർലമെന്റ് സൗത്ത് ബ്ലോക്കിൽ എത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട്. വകുപ്പുകളിൽ തീരുമാനം ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരം. റെയിൽവേ അടക്കം പ്രധാന മന്ത്രാലയങ്ങൾ ബിജെപി നിലനിർത്തിയേക്കുമെന്നും നിർമ്മല സീതാരാമന് പകരം പിയൂഷ് ഗോയലിന് ധനകാര്യം കിട്ടിയേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി.പുരന്ദരേശ്വരിയുടെ പേരും ചർച്ചയിലുണ്ട്. രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു…