
നീറ്റ് പരീക്ഷ നിർത്തലാക്കണം , പഴയ രീതി പുന:സ്ഥാപിക്കണം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനങ്ങൾ സ്വയം പരീക്ഷ നടത്തുന്ന രീതി പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. നീറ്റ് നിർത്തലാക്കുക, പഴയ രീതിയിലേക്ക് മടങ്ങുക എന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മമതാ കത്തയച്ചത്. സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കുന്നത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സംവിധാനത്തിൽ ആത്മവിശ്വാസം നൽകുമെന്നും മമത പറയുന്നു. ചോദ്യപേപ്പർ ചോർച്ചയും കൈക്കൂലിയും ഉദ്യോഗാർത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും അപകടത്തിലാക്കുകയാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ…