
പ്രകോപന പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഗാസയിലെ വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടി
ഗാസ്സയിൽ വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടിയാകും വിധത്തിൽ പ്രകോപന പ്രസ്താവനയുമായി വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനത്തിൽ മാത്രം വെടിനിർത്തൽ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടുംവരെ ഗസ്സയിൽ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. വടക്കൻ ഗസ്സയിലേക്ക് പോരാളികൾ മടങ്ങിവരുന്നതും ഈജിപ്ത് വഴി ഗസ്സയിലേക്ക് ആയുധങ്ങൾ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അടുത്ത ആഴ്ച ദോഹയിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക് തിരിച്ചടിയേൽപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ…