
വാർത്തകൾ ഒറ്റനോട്ടത്തിൽ
ശശി തരൂരിന്റെ പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയർന്നതോടെ വിശദീകരണവുമായി എഐസിസി. ശശി തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എ ഐ സി സി വ്യക്തമാക്കി. പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂർ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് കെ മുരളീധരൻ…