കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങളുന്നയിച്ചത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ ആ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദിയുടെ ഏപ്രിള്‍ ഫൂള്‍ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഏവരും കണ്ടതാണെന്നും തങ്ങളുടെ അനുഭവസമ്പത്തിന്റേയും ആത്മവിശ്വാസത്തിന്റേയും തെളിവാണതെന്നും മോദി വ്യക്തമാക്കി. മുന്‍സര്‍ക്കാരുകള്‍ വോട്ട്…