മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം; ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംപിമാര്‍

മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയർന്നതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തി വച്ചു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും, മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിലെത്തിയത്. കറുത്ത…

Read More

പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ; അഞ്ച് വർഷം കൊണ്ട് ചെലവിട്ടത് 254.87 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുള്ള ചെലവ് 2,54,87,01,373 രൂപയാണെന്നും ഈ കാലയളവിൽ മോദി സന്ദർശിച്ച 21 രാജ്യങ്ങളുടെ പട്ടികയും രേഖാമൂലമുള്ള മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ഫെബ്രുവരി മുതൽ 2023…

Read More

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ‘നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട’ എന്ന ബൈബിള്‍ വാചകത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ നേരിടും. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് കത്ത്. ബാലസോര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വെ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങളാണ് ഖാർ​ഗെ തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. റെയില്‍വെയില്‍ ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകളാണ് ഉളളത്. ഇത്രയും ഒഴിവുകളുള്ളത് കൊണ്ട് തന്നെ ലോക്കോപൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കത്തിൽ പറയുന്നു. സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ദക്ഷിണ…

Read More

വികസനയാത്രയിലെ ചരിത്രമുഹൂര്‍ത്തം, ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു: പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപിച്ച് സംസാരിക്കുകയായിരുന്നു മോദി. അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് മന്ദിരം. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും…

Read More

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി.ആർ. ജയസുകിൻ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി…

Read More

‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി സിനിമയെ കുറിച്ച് പരാമർശിച്ചത്. കൂടാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉയർന്ന് വരുന്ന ആരോപണം. അതേസമയം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം…

Read More

എന്തുകൊണ്ടാണ് സ്മൃതി ഇറാനി മൗനം പാലിക്കുന്നത്?; സ്മൃതി ഇറാനിക്കെതിരെ ഗുസ്തി താരങ്ങൾ

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര വനിത, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടിനെതിരെ ഗുസ്തി താരങ്ങൾ രം​ഗത്തു വന്നുു. രാജ്യത്തിന്റെ പുത്രിമാർ പീഡനാരോപിതനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് സ്മൃതി ഇറാനി മൗനം പാലിക്കുന്നതെന്നാണ് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മലിക് ചോദിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മൃതി ഇറാനിയും വിഷയത്തിൽ ഉടൻ…

Read More

വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തു. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചിൽ കയറിയ പ്രധാനമന്ത്രി സ്‌കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഈ കോച്ചിൽ സഞ്ചരിക്കുന്നത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read More

രണ്ടു ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും. മുതിർന്ന…

Read More