ബിഷപ്പുമാർക്ക് ഒപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്ന് ; പരിഹാസവുമായി ഓർത്തഡോക്സ് സഭാ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്

ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹാസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ എന്നാണ് മാർ മിലിത്തിയോസിന്റെ പരിഹാസം. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാർട്ടിയും അതിലെ…

Read More

ഇന്ത്യ- കുവൈത്ത് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും ; പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിൽ കരാറുകളിൽ ഒപ്പ് വെച്ചു

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തു​റ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കു​വൈ​ത്ത് സ​ന്ദ​ര്‍ശ​നം. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ ക​രാ​റു​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. പു​തി​യ പ​ര​സ്പ​ര സ​ഹ​ക​ര​ണ ക​രാ​റി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ​യും കു​വൈ​ത്തും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കും. 2025 -2029 കാ​ല​യ​ള​വി​ലാ​കും ഇ​ത്. 2025 -2028 കാ​ല​യ​ള​വി​ൽ…

Read More

അറേബ്യൻ ഗൾഫ് കപ്പ് ; കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സ്റ്റേഡിയം സന്ദർശിച്ചു

ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന ഗ​ൾ​ഫ് ക​പ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ജാ​ബി​ർ അ​ൽ അ​ഹ​്മ​ദ് ഇ​​ന്റോ​ർ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ഇ​രി​പ്പി​ട​ങ്ങ​ൾ, ഗ്രൗ​ണ്ട്, സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി. അ​തി​ഥി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി മ​ത്സ​രം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​നമ​ന്ത്രി ഉ​ണ​ർ​ത്തി. ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി വി​മാ​ന​ത്താ​വ​ളം പ​​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഡി​സം​ബ​ർ 21 മു​ത​ൽ…

Read More

ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിൽ ; രാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തും

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുമായി ദിസനായകെ ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രിയും ധനകാര്യസഹ മന്ത്രിയും ദിസനായകെയ്ക്കൊപ്പം ഉണ്ടാകുമെന്നും ലങ്കൻ സർക്കാർ വക്താവ് പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവായ ദിസനായകെ ഇന്ത്യ സന്ദർശനത്തിന് ശേഷം ചൈനയിലേക്കുംപോകുന്നുണ്ട്. എന്നാൽ ചൈനീസ് സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദേവേന്ദ്ര ഫട്നാവിസ് ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത്…

Read More

ലോക്സഭയുടെ സീറ്റ് ക്രമീകരണത്തിൽ അന്തിമ തീരുമാനമായി ; പ്രധാനമന്ത്രി ഒന്നാം നമ്പറിൽ , രാഹുൽ ഗാന്ധി 498ൽ

പതിനെട്ടാമത് ലോക്സഭയുടെ സീറ്റ് ക്രമീകരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയുള്ള ഒന്നാം നമ്പർ സീറ്റിൽ തന്നെ തുടരും. രണ്ടാം നമ്പർ സീറ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മൂന്നാം നമ്പർ സീറ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തന്നെയാണ് തുടരുക. അതേ സമയം ആദ്യഘട്ട ക്രമീകരണത്തിൽ 58-ാം സീറ്റിലേക്ക് മാറ്റിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സീറ്റ് നമ്പർ നാലിലേക്ക് പുന:ക്രമീകരിച്ചു. നേരത്തെയുള്ള പട്ടിക പ്രകാരം നാല്, അഞ്ച് സീറ്റുകൾ ഒഴിഞ്ഞു…

Read More

കലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു ; തയ്യാറായില്ലെന്ന് മുൻ മണിപ്പൂർ ഗവർണർ അനസൂയ യുകെയ്

കലാപം രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുൻ ഗവർണർ അനസൂയ യുകെയ്. സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ”പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് മണിപ്പൂരിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അവർ തനിക്ക് തന്ന നിരവധി നിവേദനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല”-ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ അനസൂയ പറഞ്ഞു. 2023 ഫെബ്രുവരിയിൽ ഗവർണറായി അധികാരമേറ്റ യുകെയ് ഈ വർഷം…

Read More

പിടിവാശി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണം ; കേന്ദ്ര സേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരം ആകില്ല , പി.ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും…

Read More

ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ന​യ​ത​ന്ത്ര ബ​ന്ധ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും, ​വ്യാ​പി​ക്കു​ന്ന സം​ഘ​ർ​ഷ​വും പൊ​തു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

ഡോ.ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രസിഡൻ്റ് അനിരു കുമാര

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ല. അധികാരത്തിന്റെ പരിധികളും പരിമിതികളും തിരിച്ചറിയണമെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ ദിസനായകെ ഉപദേശിച്ചു. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്. 

Read More