
പ്രധാനമന്ത്രി പഠിച്ച സ്കൂളും ഗ്രാമവും സന്ദർശിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഏഴ് ദിവസം നീളുന്ന ‘പ്രേരണ’ പദ്ധതിയുടെ രജിസ്ട്രേഷൻ തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂളും ഗ്രാമവും സന്ദർശിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രേരണയെന്നാണ് പദ്ധതിയുടെ പേര്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചത്. ഏഴ് ദിവസം നീളുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്കാണ് അവസരം. രാജ്യത്തെ 750 ജില്ലകളിൽ നിന്നായി രണ്ട് വിദ്യാർഥികൾ വീതം നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വടനഗർ ജില്ലയിലേക്ക് യാത്ര ചെയ്യാം. വിവിധ ഘട്ടങ്ങളിലായി ഒരു ജില്ലയിൽ നിന്ന് രണ്ട് കുട്ടികളെയാണ് തെരഞ്ഞെടുക്കുക….