
ഇസ്രയേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ്; ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം
ഗാസയിൽ ഹമാസുമായും ലെബനാനിൽ ഹിസ്ബുല്ലയുമായും യുദ്ധം തുടരുന്ന ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്. യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം. രാജ്യം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ…