ഭാരത രത്ന മൂന്ന് പേർക്ക് കൂടി; നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, എംഎസ് സ്വാമിനാഥൻ , പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്….

Read More

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുക. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷം ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ കാണാനെത്തുന്നത്. ജനുവരി 11 നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേൽക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്…

Read More

‘കോൺഗ്രസ് 40 സീറ്റെങ്കിലും നേടാൻ പ്രാർത്ഥിക്കുന്നു’ ; പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ ആത്മവിശ്വാസമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രകടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ. കോൺഗ്രസ് നാല്പത് സീറ്റെങ്കിലും നേടാൻ പ്രാർത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തു കൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷ നിയമം മാറ്റിയില്ലെന്നും മോദി ചോദിച്ചു. ജവഹർലാൽ നെഹ്റു സംവരണത്തെ എതിർക്കുകയാണ് ചെയ്തത്. ജമ്മുകശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുന:സ്ഥാപിച്ചത്…

Read More

‘കട തുറക്കുമെന്ന് പറഞ്ഞവർ കട പൂട്ടുന്ന തിരക്കിൽ’ ; രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ ഉത്പന്നം പല തവണ അവതരിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും കട തുറക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കട പൂട്ടുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു രാഷ്ട്രീയ പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസ് പതിറ്റാണ്ടുകൾ അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കും എന്ന് ശപഥം എടുത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഒരുനല്ല പ്രതിപക്ഷമാകാൻ കോൺഗ്രസിന് 10 വർഷം അവസരം ലഭിച്ചെന്നും എന്നാൽ അവർ അവസരം നശിപ്പിച്ചെന്നും പ്രതിപക്ഷമാകാൻ യോഗ്യതയുള്ള പാർട്ടികളെ മുന്നോട്ട്…

Read More

‘പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിൽ എത്താൻ കഴിയില്ല’ ; രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോലിന്റെ പിന്നാലെ നടന്നതിൽ അഭിമാനമെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ രൂക്ഷഭാഷയിൽ പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺ​ഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു. ന്യൂനപക്ഷങ്ങൾ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കർഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. കോൺ​ഗ്രസിലെ കുടുംബ ഭരണം കാരണം…

Read More

എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തെന്നും മോദി എക്‌സില്‍ കുറിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാര്‍മികതയില്‍ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുംവേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയത് തന്നെ…

Read More

ഗാസയിലെ സംഘർഷം ; വെടി നിർത്തൽ സാധ്യതകൾ സജീവമാകുന്നു, ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്…

Read More

പ്രധാനമന്ത്രിയെ പരിഹസിച്ച് ഹൃസ്വനാടകം അവതരിപ്പിച്ച സംഭവം ; വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹ്രസ്വ നാടകമവതരിപ്പിച്ചതിൽ പരിപാടി സംബന്ധിച്ച് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും വാർത്താകുറിപ്പിൽ പറയുന്നു. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. നാടകത്തിന്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട്കീപ്പർ പി.എം സുധീഷ്…

Read More

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിമർശനങ്ങൾ തള്ളി ഖത്തർ. നെതന്യാഹു മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനും ഹമാസിനുമിടയിൽ ബന്ദി മോചനത്തിനും വെടിനിർത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം,ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും പോലെ തന്നെയാണ് ഖത്തർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയ വഴി മറുപടി നൽകിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് പ്രസ്താവന, എന്നാൽ…

Read More

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…

Read More