ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ ഇസ്രായേല്‍ യുദ്ധം സംബന്ധിച്ച് ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയുടെ വിവരം നെതന്യാഹുവിന്റെ ഓഫീസ് എക്സില്‍ പങ്കുവച്ചു. ‘ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതിലെയും മാനുഷിക…

Read More

10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിൽ ചെയ്തത് രാജ്യത്തിന്റെ വികസനത്തിന്റെ ട്രെയിലർ മാത്രമാണെന്നാണ് ചടങ്ങിൽ പ്രധാനമന്ത്രി വിശദമാക്കിയത്. റെയിൽവേ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തെ യുവജനങ്ങളാണ് രാജ്യത്തിന് എത്തരത്തിലുള്ള റെയിൽവേയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ സർക്കാരുകൾ…

Read More

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസർക്കാർ ഇന്ന് വിജ്ഞാപനം ചെയ്യും; പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും നിലവിൽ വരും

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനമുണ്ടാകുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയര്‍ത്തിക്കാട്ടാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നടപ്പാക്കുമെന്നും ആർക്കും അക്കാര്യത്തിൽ സംശയം വേണ്ടെന്നും നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15ന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ മറ്റു പരിപാടികളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Read More

കോൺഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പതിറ്റാണ്ടുകളായി തെറ്റിദ്ധരിപ്പിച്ചു; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ആർട്ടിക്കിൾ 370 യുടെ പേരിൽ ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആർട്ടിക്കിൾ 370 കൊണ്ട് ജമ്മു കശ്മീരിനാണോ അതോ കുറച്ച് കുടുംബങ്ങൾ മാത്രമാണോ നേട്ടമുണ്ടായതെന്ന സത്യം ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും മോദി. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ആർട്ടിക്കിൾ 370 സംബന്ധിച്ച് കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ പ്രയോജനം…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിൽ ; വലിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്താനിരിക്കവേ ബം​ഗാളിൽ അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് സൂചന. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്. അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. 

Read More

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ബുധനാഴ്ച; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറിന് നാടിന് സമർപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിന് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45…

Read More

‘താൻ ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീട് വിട്ട് ഇറങ്ങിയയാൾ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ ആളാണ് താൻ. ഇന്ത്യയാണ് തന്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തന്റെ കുടുംബമെന്നും മോദി വ്യക്തമാക്കി. തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനക്ഷേമത്തിനായി സ്വയം സമർപ്പിച്ച ഒരു സേവകനാണ് താൻ. തന്റെ ജീവിതം ഒരു “തുറന്ന പുസ്തകം” പോലെയാണ്. തനിക്ക് കുടുംബമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ കുടുംബമാണെന്ന് പ്രധാനമന്ത്രി. ‘എന്റെ…

Read More

പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർഥി ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ…

Read More