ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാനും കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശദമായ ചർച്ചയിൽ ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും ഗസ്സയില്‍ വെടിനിര്‍ത്തിലിനും സമാധാനത്തിനുമായി നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും വലിയ സ്വാധീന ശക്തികളായാണ് ഖത്തറിനേയും ഇറാനേയും ലോകം നോക്കിക്കാണുന്നത്.

Read More

ഖത്തർ- ബഹ്റൈൻ പാലം നിർമാണം ഉടൻ ; ഖത്തർ പ്രധാനമന്ത്രിയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യവും ഇരുനേതാക്കളും ചർച്ച…

Read More