
‘സ്വാമിയേ ശരണമയ്യപ്പാ…’ ‘ഇത്തവണ നാനൂറിൽ അധികം സീറ്റുകൾ’: പത്തനംതിട്ടയിൽ മലയാളത്തിൽ പ്രസംഗിച്ച് മോദി
പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പൊതുയോഗത്തിൽ പ്രസംഗം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്‌കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു. ‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു. കേരളത്തിലേത് അഴിമതി നിറഞ്ഞ സർക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതൻമാർ പോലും മർദനത്തിന് ഇരയാകുന്നു….