മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മറ്റ് ഒമ്പത് ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നളിൻ കുമാർ കട്ടീൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അർധരാത്രി 12.40ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും. ചടങ്ങിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ്…

Read More

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; അനിൽ ആന്റണിയും പങ്കെടുത്തേക്കും

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിയിൽ അനിൽ ആൻറണിയെ പങ്കെടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അനിൽ ആൻറണിയുമുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരം. യുവാക്കളുമായുള്ള സംവാദപരിപാടിയായ ‘യുവം’ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സംവാദപരിപാടി സംസ്ഥാനത്ത് അനിലിൻറെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. എന്നാൽ അനിലിൻറെ ബി.ജെ.പി പ്രവേശനവും പ്രധാനമന്ത്രിയുടെ വേദിയിൽ അദ്ദേഹത്തെ എത്തിക്കാനുമുള്ള നീക്കവുമൊക്കെ അവഗണിക്കുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. വിഷയത്തിൽ എ.കെ. ആൻറണി തന്നെ…

Read More