ഉരുൾപൊട്ടൽ പുനരധിവാസം;504 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക ടൗൺഷിപ്പിനായി തയ്യാറാക്കി മേപ്പാടി പഞ്ചായത്ത്

ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 983 കുടുംബങ്ങളാണ് ഇപ്പോൾ വാടക വീടുകളിൽ താമസിക്കുന്നതെന്നാണ് കണക്ക്. പട്ടികയിൽ ചർച്ച നടത്താൻ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്. ഈ യോഗത്തിൽ പട്ടികയെക്കുറിച്ച് ചർച്ച ചെയ്യും. ടൗൺഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ 520 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 16 കുടുംബങ്ങളിലെ ആളുകൾ എല്ലാവരും മരിച്ചുപോയവരാണ്….

Read More