മദ്യപിച്ചെത്തി ക്ലാസില്‍ കിടന്നുറങ്ങും; അദ്ധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുഞ്ഞ് ഹീറോസ് വൈറലായിരിക്കുന്നത്. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.  മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ മെനക്കെടാറില്ല. ലഹരിയുടെ ഉന്മാദത്തില്‍ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം. ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ അവരെ ശകാരിക്കുന്നതാണ് പതിവ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു…

Read More

കുസാറ്റ് ദുരന്തം: മരണം സംഭവിച്ചത് ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ടെന്ന് മന്ത്രി വീണാ ജോർജ്

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരുടെയും മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണകാരണം ശ്വാസം മുട്ടിയാണെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ‘‘മരിച്ച നാലുപേർ ഉൾപ്പടെ 60 പേരെയാണു കളമശേരി മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ‌കൊണ്ടുവന്നത്. പരുക്കേറ്റ 56 പേരിൽ നിലവിൽ 32 പേർ വാർഡിലും മൂന്നുപേർ ഐസിയുവിലുമുണ്ട്. ആസ്റ്ററിൽ രണ്ടുപേർ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. കിന്റർ ആശുപത്രിയിൽ 18…

Read More