ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ 3 കേസുകൾ കൂടി, 21 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ കുർബാന തർക്കത്തിന്റെ പേരിൽ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികർക്കെതിരെ പുതിയ കേസുകൾ. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെ കേസെടുത്തു. എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികർക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘർഷത്തിൽ മൊത്തം നാല് കേസുകളാണ് വൈദികർക്കെതിരെ രജിസ്റ്റർ ചെയ്തത്. അതേ സമയം…

Read More

ഫോൺ ഉപയോഗിക്കുന്നതിനും വിലക്ക്; അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്

അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാർക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനാണ് ക്ഷേത്രം ട്രസ്റ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഫോൺ ഉപയോഗത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ആയിരുന്നു അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാരുടെ വേഷം. പൂജാരിമാർക്ക് കോട്ടൺ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കുന്നതിനായി ട്രെയിനിങ്ങും നൽകിയിരുന്നു. അതേസമയം ക്ഷേത്രത്തിൽ ഫോൺ കൊണ്ടുവരുന്നതിൽ പൂജാരിമാരുടെ വിലക്കിയത് സുരക്ഷയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ട്രസ്റ്റ് നൽകുന്ന വിശദീകരണം….

Read More

കാശി ക്ഷേത്രത്തിൽ പൊലീസിന് കാവി വേഷം, രുദ്രാക്ഷമാല: രൂക്ഷ വിമർശനം

കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാർക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പുരുഷ ഉദ്യോഗസ്ഥർക്ക് മുണ്ടും കുർത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സൽവാർ കുർത്തയുമാണ് വേഷം. പൂജാരിമാർക്ക് സമാനമായ പൊലീസ് വേഷത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പരമ്പരാഗത യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് ‘കാവിവത്കരണ’ പരിഷ്‌കരണം. വിശ്വാസികൾക്കിടയിൽ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥർക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നൽകുമെന്നും പൊലീസ് കമ്മീഷണർ…

വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ച് മാപ്പ് പറയണം; കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെതിരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ

വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ അസോസിയേഷൻ അതൃപ്തി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് അങ്കമാലിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അസോസിയേഷൻ വിമർശിച്ചു. എന്നാൽ  തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ വൈദികർക്കെതിരെ ഇറക്കിയ പ്രമേയം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഒരു പ്രമേയം ഇറക്കുന്നത് പൊലീസ് അസോസിയേഷൻറെ നടപടികളിൽ ഇത് ആദ്യമായാണ്.  വിശ്വാസം…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. …………………………… വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. എൻഐഎയ്ക്ക് കേരളത്തിൽ ബ്രാഞ്ച് ഉള്ളതിനാൽ വിവരശേഖരണം നടത്താറുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ എൻഐഎ അന്വേഷിക്കാറില്ല. കേരള പൊലീസുമായി യോഗം ചേർന്നിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. …………………………… വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന്…

Read More