സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെ; യുവാവിന്റെ നഗ്‌ന വീഡിയോ ചിത്രീകരിച്ച കേസിൽ കോടതി

സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെ ബാധകമാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ വിലയിരുത്തൽ. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് കേസിൽ ജാമ്യഹർജി നൽകിയത്. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. നഗ്‌നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും….

Read More

എല്ലാവരിൽ നിന്നും നല്ല പേര് വാങ്ങണമെന്ന് ചിന്തിച്ചാൽ ഒരുപാടിടത്ത് നിങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും പോകും: നിത്യ മേനോൻ

മലയാളത്തിൽ സെൻസേഷനായി മാറിയ ശേഷം പിന്നീട് തമിഴിലും തെലുങ്കിലും ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യ മേനോൻ.  റച്ച് സിനിമകളിൽ അഭിനയിച്ച് കുറച്ച് നാൾ മാറി നിന്ന് വീണ്ടും തിരിച്ച് വരുന്നതാണ് നിത്യ മേനോന്റെ രീതി. അഭിനേത്രിയെന്ന നിലയിൽ തനിക്ക് ഈ ഇടവേള ആവശ്യമാണെന്നാണ് നിത്യ പറയുന്നത്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ. കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി…

Read More