ടൂറിസ്റ്റ് ബസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം

അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ആഘോഷകാലങ്ങളില്‍ നിരക്കുയരുന്ന രീതിക്ക് അവസാനമാകും. വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവവഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി ഉള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ കര്‍ശനവ്യവസ്ഥകളാണ് നയത്തിലുള്ളത്. ഇത് പാലിക്കാതെ ഓണ്‍ലൈന്‍…

Read More

സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് 6010 രൂപ

സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില. ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.

Read More

വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും; ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തും

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

Read More

13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടാൻ സപ്ലൈകോ

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടുമെന്ന് റിപ്പോർട്ട്. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എൽഡിഎഫ് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും നവകേരള സദസ് തീരാൻ കാത്തിരിക്കുകയായിരുന്നു. 2016 മെയ് മുതൽ 13 ഇനം അവശ്യസാധനങ്ങൾക്ക് സപ്ലൈകോയിൽ ഒരേ വിലയാണ്. പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന ഒരു…

Read More

ജനത്തിന് ആശ്വാസം; പാചകവാതക വില 200 രൂപ കുറച്ചു

രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഉജ്വല സ്കീമിലുള്ളവ‍ർക്ക്…

Read More

യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം

യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദേശം. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം. ഇതനുസരിച്ച്…

Read More

യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും. ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വിലയാവട്ടെ 2.89 ദിര്‍ഹമായിട്ടായിരിക്കും വര്‍ദ്ധിക്കുക. ഇ-പ്ലസ് പെട്രോളിന് 2.76 ദിര്‍ഹത്തില്‍ നിന്ന് 2.81 ദിര്‍ഹത്തിലേക്ക് വില വര്‍ദ്ധിക്കും. ഡീസല്‍ വില 2.68 ദിര്‍ഹത്തില്‍ നിന്ന് 2.76 ദിര്‍ഹമായാണ് ജൂലൈ മാസത്തില്‍ വര്‍ദ്ധിക്കുന്നത്. ജൂലൈ ഒന്നാം തീയ്യതി മുതല്‍…

Read More