വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല; ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിൽ

പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സപ്ലൈകോകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു. സർക്കാരിന്‍റെ  നയപരമായ തീരുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ…

Read More

ഹജ്ജ് യാത്ര നിരക്ക് വർധന: റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. റീ ടെൻഡർ ചെയ്ത് കൂടുതൽ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.hajju travel price hike in karipoor airport സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു….

Read More

അരിവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രം

അരി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് റൈസ് വിപണിയിലെത്തിക്കാനാണ് സർക്കാർ നീക്കം. അരിയുടെ വില പിടിച്ചുനിറുത്തുന്നതിൻ്റ  ഭാഗമായിട്ടാണ്  കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം എന്നാണ് റിപ്പോർട്ട്. ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഭാരത് ആട്ട’ (ഗോതമ്പ് മാവ്), ‘ഭാരത് ദാൽ’ (പയർ വർഗങ്ങൾ) എന്നിവ വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഗോതമ്പുമാവ് കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ നിലവിൽ വില്‍ക്കുന്നത്….

Read More

‘റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്; വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം’: മാർ ജോസഫ് പാംപ്ലാനി

റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് പാംപ്ലാനി പറഞ്ഞു. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂരിൽ കർഷക…

Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ വർധനവ്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ…

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്. 

Read More

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 30…

Read More

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രി; വിഡി സതീശന്‍

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ്.7 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍…

Read More

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ഓണത്തോട് അനുബന്ധിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്കു വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം നിരസിച്ചത്. ടിക്കറ്റു നിരക്കു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവു മാത്രമേയുള്ളു. ഡൈനാമിക് പ്രൈസിസങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റു ബുക്കു ചെയ്യുക മാത്രമാണ് മാർഗമെന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം…

Read More

ഇന്ത്യ – യു.എ.ഇ വിമാന ടിക്കറ്റിന് പൊള്ളുന്ന വില

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ യുഎഇയിലക്ക് മടങ്ങി തുടങ്ങിയതോടെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്തിയത്. ഓഫ് സീസണുമായി താരമത്യം ചെയ്യുമ്പോള്‍ 200 ശതാനത്തോളം വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.ജൂലൈ പകുതി മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് താങ്ങനാകാത്ത നിലയില്‍ എത്തി നില്‍ക്കുന്നത്. ജൂലൈ ആദ്യ വാരം 13,000 മുതല്‍ 22,000 രൂപ…

Read More