ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെ അരിക്കും പരിപ്പിനും വില കൂട്ടി സപ്ലൈകോ; ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുതെന്ന് ചെന്നിത്തല

ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി….

Read More

സപ്ലൈകോയിൽ ഇനി 35% മാത്രം സബ്സിഡി; വില ഉയരുക 13 ഇനങ്ങൾക്ക്

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വർധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് എട്ട് വർഷത്തിന് ശേഷമാണ.് എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.  തുടർഭരണം ലഭിച്ച് മൂന്ന് വർഷം കൂടെ പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ,…

Read More

തക്കാളി വില വർധന പ്രതിരോധിക്കാൻ തമിഴ്നാട്; റേഷൻകടകൾ വഴി കുറഞ്ഞ വിലയ്ക്ക് തക്കാളി വിതരണം തുടങ്ങി

വിപണിയിലെ തക്കാളി വിലയുടെ കുതിച്ചുചാട്ടത്തെ പ്രതിരോധിക്കാൻ നീക്കവുമായി തമിഴ്നാട് സർക്കാർ. വിപണിയിൽ കിലോയ്ക്ക് 160 രൂപ വിലയുള്ള തക്കാളി 60 രൂപയ്ക്ക് റേഷൻകടകൾ വഴി വിതരണം ചെയ്തു തുടങ്ങി. പച്ചക്കറി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്ന് ഭക്ഷ്യ,സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. റേഷൻകടകൾ വഴി തക്കാളി വിതരണം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിലകുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

Read More

ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിൻ്റെ ധൂർത്തിന് കുറവില്ല: കുഞ്ഞാലിക്കുട്ടി

ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി പിൻവലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിൻ്റെ ധൂർത്തിന് കുറവില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അധിക നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകൾ സമര സമാപന സമ്മേളനത്തിൽ കോഴിക്കോട് നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജന ജീവിതം ദുസ്സഹമാക്കുന്ന തീരുമാനമടുക്കാൻ ഒരുസർക്കാരിനും ആധികാരം ഇല്ല. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സർക്കാരിന് ഒരു ഇഞ്ച് പോലും മുൻപോട്ട് പോകാൻ ആകാത്ത വിധം ജനരോഷം ഉണ്ടാകും. വിലക്കയറ്റത്തിനെതിരെ…

Read More

ടൈഫോയ്ഡ് വാക്സീന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകൾ മരുന്നുകൊള്ള നടത്തുന്നതായി പരാതി ഉയർന്നത്. 200 രൂപയില്‍ താഴെ വിലയുള്ള…

Read More