സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം; ജവാൻ അടക്കം 341 ബ്രാൻഡുകൾക്ക് വില കൂടും

സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കും. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകൾക്ക് കൂടുകയും കുറയുകയും ചെയ്യുക. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാന്‍റെയടക്കം വില കൂടുമെന്നാണ് അറിയിപ്പ്. ഇതിനൊപ്പം തന്നെ ബിയർ വിലയും കൂടും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില…

Read More

9 അവശ്യ സാധനങ്ങളുടെ വില വർധനയ്ക്ക് കടിഞ്ഞാണിട്ട് യുഎഇ ; നിയമം ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. 2025 ജനുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറ‌വ്യാപാരികൾ ഈ 9 അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ല. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ,…

Read More

മുല്ലപ്പൂവിന് തീ വില; തമിഴ്നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000

തമിഴ്നാട്ടിൽ മുല്ലപ്പൂവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിത്തോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും മുല്ലപ്പൂവിന് വൻ വിലയാണ്. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയം കൊച്ചിയിൽ 400 രൂപ മാത്രമാണ് വില….

Read More

എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

Read More

പാചക വാതക സിലിണ്ടർ വില വീണ്ടും കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ 1810 രൂപ 50 പൈസയായി. വില പ്രാബല്യത്തിൽ വന്നു. നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പുതുക്കാറുണ്ട്. കഴിഞ്ഞ മാസം…

Read More

റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി

സ്വർണത്തിന് റെക്കോഡ് വില തുടരുന്നു. പവന് 320 രൂപ കൂടി. പവന് 58720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്നതാണ് കാഴ്ചയാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.

Read More

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന് (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറിന് 1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട്ട് 1,781.5 രൂപയുമാണ് വില….

Read More

സ്വർണവില സർവകാല റെക്കോഡിൽ; പവന് 56000 രൂപ

കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്‍റെ വില 55840 രൂപയിലെത്തിയിരുന്നു. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുതിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ്…

Read More

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ: സര്‍വെ കള്ളം ആണെന്ന് ജയറാം രമേശ്

രാജ്യത്തെ സാമ്പത്തിക നില ശക്തമെന്ന 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് തള്ളി കോൺ​ഗ്രസ്. സാമ്പത്തിക സര്‍വെ കള്ളം ആണെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് സര്‍വെ പറയുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. സമ്പൂര്‍ണ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന പരാമര്‍ശം തെറ്റാണ്. ഇന്ത്യയിലെ പകുതിപേര്‍ക്കും മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ വകയില്ല എന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സർവ്വെ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നാണ് ലോക്സഭയിൽ വച്ചത്. ആഗോള തലത്തിലെ…

Read More

വിലക്കയറ്റത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല; ശക്തമായ വിപണി ഇടപെടൽ നടത്തിയെന്ന് ഭക്ഷ്യ മന്ത്രി

വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്‍റെ  വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്‍റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ  വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന്  മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം…

Read More