
ബംഗ്ലദേശ് സംഘർഷം; ഇന്ത്യയിലേക്ക് അനധികൃത നുഴഞ്ഞുകയറ്റം,തടഞ്ഞ് ബിഎസ്എഫ്
ബംഗ്ലദേശ് സംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകർത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു. അഭയാർഥി പ്രവാഹം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ ബംഗ്ലദേശ് അതിർത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാർഥികളെ തിരികെക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാൽമോനിർഹട് ജില്ലയിലൂടെ…