
റവന്യൂ വകുപ്പിലെ അഴിമതി അറിയിക്കാം ടോള്‍ ഫ്രീ നമ്പറിലൂടെ
പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന്റെ ഭാഗമായാണ് ഇത്. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാവുന്നതാണ്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാൻ സാധിക്കും. പേരും വിലാസവും വെളിപ്പെടുത്താതെ തന്നെ വിവരങ്ങള്‍ നൽകാവുന്നതാണ്. പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. പരാതികള്‍ അറിയിക്കുന്നതിന് വേണ്ടി…