പക്ഷിപ്പനി നേരിടുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി

ഇടക്കിടെ ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലായിരുന്നു യോ​ഗം. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച വിദഗദ്ധ സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. പഠന റിപ്പോര്‍ട്ട് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേയും…

Read More

പിസിഒഡി: ഭയം വേണ്ട, ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്

ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍. ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ പിസിഒഡി സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണ്. പിസിഒഡി നിസാരമായി കാണേണ്ട ഒരു രോഗമല്ല….

Read More

പകർച്ചപ്പനി പ്രതിരോധം പ്രധാനം; ആരോ​ഗ്യമന്ത്രി വീണജോർജ്

മഴകനക്കുന്ന സാഹചര്യത്തിൽ പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി വീണജോർജ്. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ, പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും ആരോ​ഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീം പരിശോധന നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read More

പേ വിഷത്തിനെതിരെ കേരളം ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കും, 5 കോടി അനുവദിച്ചു; വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും 50 കോടി രൂപ

വന്യജീവി ആക്രമണങ്ങള്‍ തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വന്യമൃഗങ്ങള്‍ വനാതിര്‍ത്തി കടന്ന് കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കടുവ എന്നിവ ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങള്‍ കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷന്‍ ടീമുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉള്‍പ്പെടെ ആകെ 50.85 കോടി രൂപ…

Read More