‘ഡിജിറ്റല്‍ അറസ്റ്റ്’: തട്ടിപ്പ് തടയാന്‍ ഉന്നത തല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു.  ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍  അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലര്‍ത്തുകയും കേസുകളില്‍ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കൂടുന്ന…

Read More

വാക്സിനേഷനിലുടെ നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം: ആരോഗ്യ വകുപ്പ് മന്ത്രി

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല സ്വീവേജ് സര്‍വൈലന്‍സ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും തടയാന്‍ പ്രതിരോധം വളരെ പ്രധാനമാണ്.  പോളിയോ വാക്‌സിന്‍ എടുക്കുന്നതിലൂടെ പോളിയോ രോഗത്തെ തടയാനാകും. എല്ലാ വര്‍ഷവും പള്‍സ് പോളിയോ…

Read More

പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ: രാഹുൽ മാങ്കൂട്ടത്തിൽ

പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട് ചർച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുൽ പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനാണ് അൻവറിൻ്റെ പിന്തുണ തേടുന്നത്. യുഡിഎഫ് 8 വർഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഭരണ പക്ഷത്ത് നിന്ന് തുറന്ന്…

Read More

കോളറ സൂക്ഷിക്കണം…; പ്രതിരോധ മാർഗങ്ങൾ ഇവയാണ്

‘വിബ്രിയോ കോളറ’ എന്നയിനം ബാക്ടീരിയ പരത്തുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വരെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകാവുന്ന രോഗമാണ് കോളറ. പെട്ടെന്നുള്ള കഠിനമായതും വയറുവേദന ഇല്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പെട്ടെന്ന് ഗുരുതരമാകും. വയറിളക്കം പിടിപെട്ടാൽ…

Read More

ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും…

Read More

 ‘വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ’; കടുത്ത നടപടികളുമായി ബംഗളൂരു

വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. ജലക്ഷാമം രൂക്ഷമായതോടെയാണ് ഈ നടപടി.  കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന  താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.  ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ…

Read More

സ്ഥിരമായി വ്യായാമം ചെയ്യാം; മറവിയെ അകറ്റാം

വ്യായാമം ചെയ്യുന്നതിന് ഗുണമുണ്ടെന്ന് ആരും പറഞ്ഞ് തരേണ്ടതില്ലല്ലോ. സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് മറവി രോഗം (അൽഷൈമേഴ്സ്) വരാനുള്ള സാധ്യത വളരെക്കുറവാണെന്ന് പുതിയ പഠനം. വ്യായാമം ചെയ്യുന്നത് കൊണ്ട് ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് മറവിരോഗം പ്രതിരോധിക്കുന്നത്. ഐറിസിൻ എന്ന് ഗവേഷകർ വിളിക്കുന്ന ഒരു ഹോർമോൺ ആണ് ഇതിന് പിന്നിലുള്ളത്. ശാരീരിക അധ്വാനം നടക്കുമ്പോൾ കൂടുതലായി ഉത്തേജിപ്പിക്കപ്പെടുന്ന ഐറിസിൻ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്ത് ന്യൂറോണുകൾ കൂടുതലുണ്ടാകാൻ കാരണമാകുന്നു. ഇത് ഓർമ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് തെളിഞ്ഞത്. അൽഷൈമേഴ്സ് രോഗമുള്ളവരുടെ…

Read More

വയനാട്ടിൽ വന്യജീവി ശല്യം രൂക്ഷം; തടയാൻ സോളാർ ഫെൻസിങ് വരുന്നു

വയനാട്ടിൽ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 88 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കുക. ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം…

Read More

കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം

കുവൈത്തിലേക്കുള്ള വ്യാജ വിസ തടയാൻ കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വിസ ആപ്പ് അവതരിപ്പിച്ചത്. കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. ഇതോടെ കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. കഴിഞ്ഞ ദിവസം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയിലാണ് ഇത്…

Read More

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.  കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാല്‍ ആഘോഷ…

Read More