നവകേരള സദസ്സിന് മികച്ച പിന്തുണ, പരിപാടി സംഘടിപ്പിച്ചത് ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന് മുഖ്യമന്ത്രി

ജീവിതത്തിന്റ നാനാതുറകളിൽപ്പെട്ട മനുഷ്യർ ഒരേമനസോടെ ഒത്തുചേരുന്ന സാഹചര്യം സർക്കാരിന്റെ നവകേരള സദസിലൂടെ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നാട് വലിയ വെല്ലുവിളികൾ നേരിടുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളും അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധികളും സംസ്ഥാനം നേരിടുകയാണ്. നാടിന്റെ നന്മയ്ക്കായി കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സർക്കാരിനൊപ്പം ചേരേണ്ടവരാണ് പ്രതിപക്ഷം. എന്നാൽ സർക്കാരിന്റെ ജനകീയത തകർക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങിക്കൊണ്ടിരിക്കുന്നത്.ജനങ്ങളുമായി ഇടപെടുന്നതിന്റ…

Read More