തിരക്കഥയ്ക്ക് സാമ്യമുണ്ടായത് ആകസ്മികം, ‘മലയാളി’യുടെ തിരക്കഥ പോലെ മറ്റൊന്ന് 2013-ൽ വേറൊരാൾ എഴുതിയിട്ടുണ്ട്; ബി. ഉണ്ണികൃഷ്ണൻ

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്നുപറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്ന് വാർത്താസമ്മേളനത്തിൽ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഒരേ ആശയം ഒന്നിലധികംപേർക്ക് തോന്നാമെന്നും ഇതേ ആശയമുള്ള മറ്റൊരു തിരക്കഥ 2013-ൽ ദിലീപിനെ വെച്ച് മറ്റൊരാൾ എഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശ്രീജിത് ആണ് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. കോവിഡ് കാലത്ത്…

Read More

‘ഇത്രയും ലാത്തിച്ചാർജ് ഏറ്റുവാങ്ങിയ ഏത് പൊതുപ്രവർത്തകയുണ്ട് കേരളത്തിൽ’; വാര്‍ത്താ സമ്മേളനത്തില്‍ നിറകണ്ണുകളോടെ ശോഭാ സുരേന്ദ്രൻ

വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. വ്യാജ വാർത്ത കൊടുത്ത് പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ശോഭാ സുരേന്ദ്രൻ സംസാരിച്ചത്. ജില്ലാ നേതൃത്വത്തിന് തന്നെ താൽപ്പര്യമില്ലെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ തന്നെ തകർക്കാൻ കൊടുക്കുന്നതാണെന്നും ഇനിയും ഇങ്ങനെയുണ്ടായാൽ വെറുതേയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറ‌ഞ്ഞു. ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനം….

Read More

മാധ്യമപ്രവർത്തകയ്ക്ക് എതിരായ കേസിൽ പൊലീസില്‍ വിശ്വാസക്കുറവില്ല; ശബ്ദമുയർത്തി കാര്യങ്ങൾ നേടാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഡാലോചന, ഗൂഡാലോചന തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങിനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാം, ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഡാലോചന നടത്താന്‍ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെയുമാണ് പൊലീസ്…

Read More

പല കുട്ടികളെയും പ്രതികൾ ലക്ഷ്യമിട്ടു; കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാർ മാധ്യമങ്ങളോട്. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരമാസമായി ഇവർ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന…

Read More

പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധത; മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ല, തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.   ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. 1…

Read More

ജിഎസ്ടി റജിസ്ട്രേഷൻ 2018ൽ, 2017 മുതൽ മാസപ്പടി; വീണ എങ്ങനെ ജിഎസ്ടി അടച്ചെന്ന് കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കുഴൽനാടൻ.  ചോദിച്ച കാര്യത്തിനല്ല ജിഎസ്ടി വകുപ്പ് മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി  ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.  ഒരു സേവനം നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കോടിക്കണക്കിന് രൂപ നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ…

Read More

വി.ഡി സതീശനുമായി നല്ല ബന്ധം; പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായം; കെ.സുധാകരൻ

പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തർക്കവുമില്ല, നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോൺഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തർക്ക വീഡിയോ. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാൽ സുധാകരൻ ആദ്യം…

Read More

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ പരിശോധന കർശനമാക്കും: കേരള വിസി

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും സാധിക്കുമെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു. മറ്റാരു സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്കാണ്. അങ്ങനെയാണ് സർവകലാശാല ചട്ടത്തിലും പറയുന്നത്. ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്ന് പരിശോധിക്കുന്നതിൽ കർശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്….

Read More

സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ”സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്.”– വേണുഗോപാൽ പറഞ്ഞു….

Read More

ജിഎസ്ടി നഷ്ടപരിഹാരം; കാലാവധി നീട്ടണമെന്നാവശ്യപ്പെടും: മന്ത്രി ബാലഗോപാൽ

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ്  ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ…

Read More