
കാനഡയുടെ പരാമർശം; പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന് സുബ്രമണ്യം സ്വാമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്തസമ്മേളനം നടത്തണമെന്ന ആവശ്യവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി രംഗത്ത്. അമിത് ഷാക്കെതിരായ കാനഡയുടെ പരാമർശങ്ങളിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ കാനഡ മന്ത്രി നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സിലൂടെ സുബ്രമണ്യം സ്വാമിയുടെ പ്രതികരണം വന്നിരിക്കുന്നത്. മോദിയും അമിത് ഷായും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നുകിൽ…