
ബിജെപിയില്‍ അഴിച്ചുപണി; കേന്ദ്ര മന്ത്രി ജി.കിഷന്‍ റെഡ്ഡി തെലങ്കാന അധ്യക്ഷന്‍
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷൻമാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയർമാനാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു.ബാബുലാല്‍ മറാണ്ടിയാണ് ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി. കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗം ദില്ലിയിൽ ഇന്നലെ ചേർന്നിരുന്നു.പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ സഹമന്ത്രിമാർ ഉൾപ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു….