യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്‍റെ മുന്നേറ്റം

ട്രംപ് ഇതുവരെ 230 ഇലക്ടറൽ വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ ഏറെ നിർണായകമായ നോർത്ത് കരോലിനയിൽ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്….

Read More

അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ല; നിലപാട് സന്തോഷകരം; ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ശശി തരൂർ. ഈ മാസം 30ന് നാമനിർദേശ പത്രിക നൽകുമെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു പറയില്ലെന്നും ശശി തരൂർ പറഞ്ഞു. ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിൻറെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂർ വ്യക്തമാക്കി. അതേസമയം, രാജസ്ഥാനിൽ ഗെലോട്ട് പക്ഷത്തിൻറെ നീക്കത്തിൽ അതൃപ്തി വ്യക്തമാക്കി നേതാക്കൾ രംഗത്തുവന്നു. എംഎൽഎമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷപദത്തിൽ താൽപര്യമില്ലെന്ന് കമൽനാഥും…

Read More