
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം: വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകൾ പുറത്തുവന്ന് തുടങ്ങി. ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ എട്ട് വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു. വെർമോണ്ടിലെ മൂന്ന് ഇലക്ട്രറൽ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു. അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന…