അബൂദാബി വിമാനത്താവളം ഇനി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് അറിയപ്പെടും; പേര് മാറ്റം നിർദേശിച്ചത് യുഎഇ പ്രസിഡന്റ്

അബൂദബി വിമാനത്താവളം പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നതായിരിക്കും പുതിയ പേര്. ഫെബ്രുവരിയിലാണ് പുതിയ പേര് നിലവിൽ വരിക. അബൂദബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് അബൂദബി വിമാനത്താവളത്തിന്റെ പേര് മാറ്റം സംബന്ധിച്ച നിർദേശം നൽകിയത്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ സ്മരണക്കായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് വിമാനത്താവളം നാമകരണം ചെയ്യും. ഫെബ്രുവരി ഒൻപത്…

Read More

ഇസ്രയേല്‍ ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്‌ച

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെല്‍ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടര്‍ന്നാണിത്. കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

ഫലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ

ഫലസ്തീനിലെ ജനങ്ങൾക്ക്​ രണ്ട്​കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ​ശൈഖ്​ മുഹമ്മദ്​ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിർദേശം. ഫലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ​നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ്​ സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന്…

Read More

സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും

സൗദി പ്രതിനിധി സംഘം ഈ ആഴ്ച ഫലസ്തീനിലെത്തും. ഇസ്രയേലുമായുള്ള സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് പോകുന്നത്.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന്, സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്.സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത്…

Read More

നാസര്‍ അല്‍ ഖിലൈഫി വീണ്ടും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡൻ്റ്

പിഎസ്ജി പ്രസിഡന്റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനുമായ നാസര്‍ അല്‍ ഖിലൈഫിയെ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. നാല് വര്‍ഷത്തേക്കാണ് നിയമനം. യൂറോപ്പിലെ അഞ്ഞൂറോളം ക്ലബുകള്‍ അംഗങ്ങളായുള്ള സംഘടനയാണ് ഇസിഎ. ബോര്‍ഡ് മീറ്റിങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഓണ്‍ലൈനായും യുവേഫ പ്രസിഡന്റ് നേരിട്ടും പങ്കെടുത്തിരുന്നു.

Read More

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ​​ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. തന്നെ പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ…

Read More

ചന്ദ്രയാൻ-3 ദൗത്യം; ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. ‘ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.’ പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍…

Read More

ചന്ദ്രയാൻ-3 ദൗത്യം; ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. ‘ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.’ പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍…

Read More

ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മളെ ഉറ്റുനോക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിൽനിന്ന്: ‘ജാതിക്കും വംശത്തിനും ഭാഷയ്ക്കും മേഖലയ്ക്കുമപ്പുറം നമുക്ക് കുടുംബം, തൊഴിൽ മേഖല എന്നിവയിലും ഒരു വ്യക്തിത്വമുണ്ട്. എന്നാൽ ഇവയെ എല്ലാത്തിനെക്കാളും മുകളിൽനിൽക്കുന്ന വ്യക്തിത്വമാണ് ഇന്ത്യൻ പൗരൻ എന്നത്….

Read More

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മെഡലിന് അർഹരായത് 9 പേർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ​ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ​ഗോപാൽ, എം ബിജു പൗലോസ്…

Read More