സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്കെതിരെ കേസെടുത്തു

തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ അണ്ണാമലൈക്കെതിരെ ചുമത്തിയിട്ടുണ്ട്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. 153 (എ) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്.  എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ…

Read More

വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്; ഈ മാസം അവസാനം ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം സന്ദർശനത്തിന് എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനം. നവംബർ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അധികാരമേറ്റ ശേഷം തുർക്കിയിലും, യുഎഇയിലും മുഹമ്മദ് മുയിസു സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുക. യുഎഇയിൽ വച്ച് പ്രധാനമന്ത്രി…

Read More

‘സമസ്തയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാർ’; സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്ന് ജാമിയ നൂരിയ സനദ് ദാന ചടങ്ങിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയേയും വേദിയിൽ ഇരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും…

Read More

തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടും; കെ അണ്ണാമലൈ

തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും രൂക്ഷ വിമര്‍ശനത്തോടെയാണ് കെ അണ്ണാമലൈയുടെ പരാമർശം. എന്‍ മണ്ണ് എന്‍ മക്കൾ എന്ന പ്രചാരണ പരിപാടിയിൽ വെള്ളിയാഴ്ചയാണ് ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്. നിലവിലെ കടമെടുപ്പ് രീതി തുടരുകയാണെങ്കിൽ തമിഴ്നാട്ടിന്റെ കടം വലിയ രീതിയിൽ ഉയരുമെന്നും അണ്ണാമലൈ നിരീക്ഷിച്ചു. ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കൽ സമ്മാനം ആവശ്യപ്പെട്ട…

Read More

വിദഗ്ദ ചികിത്സയ്ക്കായി കെ.സുധാകരൻ നാളെ അമേരിക്കയിലേക്ക് ; കെ പി സി സി പ്രസിഡന്റ് ചുമതല മറ്റാർക്കും കൈമാറിയില്ല

വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഡൽഹിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.  

Read More

‘പിണറായിക്ക് കൊലയാളി മനസ്, എനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഗ്രനേഡ് പ്രയോഗിച്ചത്’; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമവും നീയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും ഞാന്‍ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, സുധാകരൻ…

Read More

റഫറിക്ക് മർദനം; തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്കെതിരെയാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്നും അച്ചടക്ക സമിതി നിർദേശം നൽകി. തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാരഗുകു-റിസേസ്പർ ടർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെ‍യാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ആതിഥേയരായ അങ്കാരഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ…

Read More

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി – ദേവസ്വം പ്രസിഡന്‍റ് പോര്

ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്ക് പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിലായിരുന്നു തർക്കം. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വo ബോർഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാർ കുറ്റപ്പെടുത്തി. ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി  നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തർക്കത്തിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനമേൽക്കാൻ അനുവദിക്കരുതെന്ന ഹർജി തള്ളി  കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി തള്ളി. ഹർജി നൽകും മുമ്പേ സ്ഥാനം ഏറ്റെടുത്തു എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. മൂവാറ്റുപുഴ സ്വദേശി സനൽ പി എസ് ആയിരുന്നു പരാതിക്കാരൻ. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതിക്കാരന്റെ ഹർജി. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

Read More

യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗാസ മുനമ്പിൽ അനുദിനം രൂക്ഷമാകുന്ന മാനുഷിക പ്രതിസന്ധി, ഇത് പശ്ചിമേഷ്യൻ മേഖലയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്നിവ ഇരുവരും വിശദമായി അവലോകനം ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് അടിയന്തിരമായി കൈക്കൊള്ളേണ്ടതായ നടപടികൾ, നയതന്ത്രപരമായ സമീപനങ്ങൾ എന്നിവ ഇരുവരും പരിശോധിച്ചു. UAE President…

Read More