‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ ; തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ഹിന്ദി അനുകൂല പരാമർശം വിവാദത്തിൽ

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തിൽ. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. 1980ലെ വിഷയങ്ങൾ വീണ്ടും ഉയർത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പരാമർശം ഉണ്ടായത്. 1980-ൽ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലർ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങൾ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവർ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകൾ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ.-അണ്ണാമലൈ പറഞ്ഞു. അതേസമയം,…

Read More

ബില്ലുകളിൽ തീരുമാനം വൈകുന്നു: രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്.  അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചീഫ്  സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ്…

Read More

കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുത്തു; എൻ.എസ്.എസ്. നേതാവിനെതിരേ നടപടി

കോട്ടയത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റിനെതിരേ നടപടി. മീനച്ചിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നയർ…

Read More

വ്ളാദിമിർ പുടിൻ അഞ്ചാമതും റഷ്യൻ പ്രസിഡന്റ്; ജയം 87 ശതമാനം വോട്ടുകൾ നേടി

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.  വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ്…

Read More

ആണവ യുദ്ധത്തിന് റഷ്യ സജ്ജം; പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കുമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. റഷ്യയുടെ പരമാധികാരത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയുണ്ടെങ്കിൽ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു.ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിൽ എപ്പോഴെങ്കിലും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.ലോകം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യക്കെതിരെ അടുത്തിടെ യുക്രേനിയൻ ഡ്രോൺ…

Read More

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്കെന്ന് സൂചനകൾ. വിഷയം പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപടി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പഠന റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് സമർപ്പിക്കും. 18,000 പേജുള്ള റിപ്പോർട്ടിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ അനുകൂലിക്കുന്ന നിർദ്ദേശങ്ങളാണ് ഉള്ളതെന്നാണ് സൂചന. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം പഠിക്കാൻ അഞ്ച് മാസം മുമ്പാണ് സമിതി രൂപീകരിച്ചത്. ഈ സമിതിയാണ് ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2029 ലെ…

Read More

ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ, രാഷ്ട്രപതിയിലൂടെ സുപ്രീംകോടതി വിധി നിർത്തിവെക്കാൻ ഞെട്ടിക്കുന്ന നീക്കം

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ കൈവിട്ട കളി നടത്തുന്നതായി റിപ്പോർട്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതിന് പിന്നാലെയാണ് അഭിഭാഷക സംഘടനയെ ഉപയോഗിച്ച് രാഷ്ട്രപതിയിലൂടെ കോടതി വിധി തടയാൻ നീക്കം നടത്തുന്നത്. ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ അവസാനം വരെ സമയം വേണമെന്ന് എസ്ബിഐ അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു നീക്കം. എന്നാൽ, കോടതി…

Read More

ഈജിപ്റ്റ് സന്ദർശിച്ച് ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സ്വീകരിച്ച് ഈജിപ്റ്റ് പ്രസിഡന്റ്

ഈ​ജി​പ്​​ത്​ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ബ്​​ദു​ൽ ഫ​താ​ഹ്​ അ​ൽ സീ​സി​ക്ക്​ അ​ദ്ദേ​ഹം കൈ​മാ​റി. ​ ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​യി…

Read More

ഇന്ത്യ – മാലിദ്വീപ് നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു ; മെയ് 10നുള്ളിൽ ഉദ്യോഗസ്ഥരും സേനയും രാജ്യം വിടണമെന്ന് മാലിദ്വീപ് പ്രസിഡന്റ്

ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തോടും ഉദ്ദ്യോഗസ്ഥരോടും മെയ് 10 നുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു. മെയ് 10 ന് ശേഷം സൈന്യത്തിന്റെ ഭാഗമായവർ സൈനികവേഷത്തിലോ സിവിലിയൻ വേഷത്തിലോ രാജ്യത്തുണ്ടാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. 2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ കനത്ത ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. ഈ പ്രദേശത്ത് നിന്നും ഇന്ത്യൻ സൈന്യത്തെ പിരിച്ചുവിടുന്നത് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയായി കണക്കാക്കുന്നുണ്ട്….

Read More

വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കാത്തത് സര്‍ക്കാരിന് തിരിച്ചടിയായി. ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ…

Read More