
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡൻ്റ് ഒമാനിൽ നിന്ന് മടങ്ങി
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഒമാനിൽ നിന്ന് മടങ്ങി. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയപ്പ് ചടങ്ങിന് സയ്യിദ് ബദർ ഹമദ് അൽബുസൈദി നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിൽ വിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ചാണ് പ്രസിഡന്റ് മസ്കത്തിൽ നിന്ന് യാത്ര തിരിച്ചത്. ഒമാനിലെത്തിയ അലക്സാണ്ടർ ലുകാഷെങ്കോക്ക് ഊഷ്ള വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിക്ഷേപം, സാങ്കേതിക, മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും…