സഭ പ്രവർത്തിക്കുന്നത് സമ്മർദത്തിന് വഴങ്ങിയെന്ന് ഖാർഗെ, രേഖയിൽനിന്ന് നീക്കി; പ്രതിഷേധം

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സഭ പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെയാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഖാർഗെയുടെ വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്തത്. ‘ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പല തവണ സൂചിപ്പിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തിരിക്കുന്നു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഓരോ തവണ പറയുമ്പോഴും സഭയിൽ നിലയുറപ്പിക്കാനുള്ള നിങ്ങളുടെ അവകാശം…

Read More

ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടാൻ ഒരുങ്ങി ഗവർണർ

ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസം കൺകറൻറ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ല എന്നാണ് ഗവർണരുടെ നിലപാട്. സർക്കാരും ഗവർണരും തമ്മിൽ ഉണ്ടായ താൽക്കാലിക സമവായതിന്റെ ഭാവി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും…

Read More

മുഖ്യമന്ത്രിയ്‌ക്കെതിരെ രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് രാഷ്‌ട്രപതിയ്ക്ക് കത്ത് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്പോൾ പകരം ആർക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദർശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്‌ട്രപതിയ്‌ക്ക് ഗവർണർ കത്ത് നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണർ പോരിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമർശിച്ച് ഗവർണർ നടത്തിയ അഭിപ്രായങ്ങൾക്ക് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്….

Read More