ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ നിയമമായി. വെള്ളിയാഴ്ച രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് നിയമമായത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനുമാണ് ബിൽ പാസ്സാക്കിയത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ നേടാ​നു​ള്ള കു​ത​ന്ത്ര​മെ​ന്നാണ് ബില്ലിനെതിരെ ഉയ​ർ​ന്ന് വന്ന ആ​ക്ഷേ​പം. ഉ​ദ്യോ​ഗ​സ്​​ഥ നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നു​മു​ള്ള അ​ധി​കാ​രം ഡ​ൽ​ഹി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ വി​ധിയെ മ​റി​ക​ട​ക്കുന്നതിനാണ് കേന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ കൊണ്ടുവന്നത്. കോ​ൺ​ഗ്ര​സ്​ അ​ട​ക്കം ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ എ​ല്ലാ…

Read More

മണിപ്പൂർ സംഘർഷം; പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഇന്ന് രാഷ്ട്രപതിയെ കാണും

മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. കലാപം നേരിടുന്നതില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍…

Read More

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല: സുധാകരൻ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു.  കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം…

Read More

ഇന്ത്യൻ മധുരം മനോഹരമെന്ന് സെലൻസ്‌കി; ബർഫിയുണ്ടാക്കിയത് റിഷി സുനക്കിന്റെ അമ്മ

യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിച്ച ഇന്ത്യൻ ബർഫിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെലൻസ്‌കിക്കു വേണ്ടി ബർഫിയുണ്ടാക്കിയതും നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ റിഷി സുനക്കിന്റെ അമ്മ ഉഷ സുനക്ക് ആണ്. റിഷി സുനക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബർഫിയുടെ വിശേഷങ്ങളും സുനക്ക് പങ്കുവയ്ക്കുന്നുണ്ട്. തന്റെ അമ്മയുണ്ടാക്കിയ ഇന്ത്യൻ മധുരപലഹാരം തനിക്കു വളരെ പ്രിയപ്പെട്ടതാണ്. സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബർഫി അദ്ദേഹത്തിനും നൽകി. സെലൻസ്‌കിക്ക് ഇന്ത്യൻ മധുരപലഹാരം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. താൻ തയാറാക്കിയ…

Read More

‘ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ കൊള്ളാം’; എണ്ണിപ്പറഞ്ഞ് യുപിയില്‍ അഖിലേഷ് യാദവ്

സംഘ്പരിവാരിന്റെ തീവ്ര മുഖവും ആര്‍എസ്എസ് വര്‍ഗീയ അജണ്ടകളുടെ സൂത്രധാരനുമായ ആതിദ്യനാഥ് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ’80 ഹരാവോ, ബിജെപി ഹഠാവോ’ (80ലും പരാജയപ്പെടുത്തൂ, ബിജെപിയെ തോൽപ്പിക്കൂ) എന്ന ഹാഷ്ടാഗോടെ ഉത്തർപ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അഖിലേഷിന്റെ ട്വീറ്റ് വൈറലാവുകയാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ഉത്തർപ്രദേശിലെ എല്ലാ ലോക്‌സഭ സീറ്റുകളിലും അവര്‍ പരായജപ്പെടണമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. ആതിദ്യനാഥ് സര്‍ക്കാരിന്റെ കഴിവുകേടുകളോരോന്നും അദ്ദേഹം എണ്ണിയെണ്ണി പറയുന്നുമുണ്ട്. ‘ഭരണകക്ഷിയിലെ എംപിക്കെതിരെ…

Read More

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി.ആർ. ജയസുകിൻ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി…

Read More

സെലെന്‍സ്‌കിക്ക് ഉറപ്പുമായി മോദി

ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തേ ഓൺലൈനിലൂടെ ഇരുനേതാക്കളും സംവദിച്ചിരുന്നു. ”റഷ്യ–യുക്രെയ്ന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും”– സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി. ജപ്പാന്റെ ക്ഷണത്തെ തുടർന്നാണ്…

Read More

ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; പ്രഖ്യാപനം ആത്മകഥാ പ്രകാശന ചടങ്ങിൽ

ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. ആരാവും ഇനി പാർട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. 1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മഹാരാഷ്ട്രയിൽ കോൺഗ്രസിനെയും ശിവസേനയേയും എൻസിപിയെയും ചേർത്ത് മഹാ വികാസ് അഘാഡി സർക്കാരിനു രൂപം നൽകി ബിജെപിക്കു വൻതിരിച്ചടി നൽകുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാർ ആയിരുന്നു. ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന…

Read More

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് സംഘം രാഷ്ട്രപതിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നാണ് പ്രതിനിധി സംഘം വ്യക്തമാക്കിയത്. കൂടാതെ അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി19ന് വിവിധ…

Read More

മെക്സിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്ത ചിത്രം; മായൻ ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെയോ..! സത്യമെന്താണ്..?

മെക്സിക്കൻ പ്രസിഡന്റ് പ്രസിഡണ്ട് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരസത്വത്തിന്റെ ചിത്രമാണ് ഒബ്രഡോർ പങ്കുവച്ചത്. ആരും ഭയന്നുവിറയ്ക്കുന്ന വിചിത്രജീവിയെയാണ് ചിത്രത്തിൽ കാണാനാകുക. ഒരു ഭീകരസത്വം! ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണെന്ന്. ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് തെറ്റായതും അയുക്തികവും അന്ധവിശ്വാസപരവുമായ വാർത്ത പ്രചരിപ്പിക്കാൻ കഴിയുമോ. ചിലർ…

Read More