
ഒടുവിൽ പ്രതിഷേധം ഫലം കണ്ടു; ഗുസ്തി ഫെഡറേഷന് ഭരണസമിതിയെ സസ്പെൻഡ് ചെയ്തു
ഗുസ്തി ഫെഡറേഷന് ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പിയും മുന്‍ അധ്യക്ഷനുമായി ബ്രിജ്ഭൂഷണല്‍ ശരണ്‍ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടാതെ ഫെഡറേഷന് ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക…