വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ

വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ. ഇസ്രായേൽ – ഹമാസ് വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൺ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകൾ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. 

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍

യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സന്ദർശനം. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡൻ അപ്രതീക്ഷിതമായി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്നം കൂടുതൽ…

Read More