ടെക്കി ആളു കൊള്ളാമല്ലോ..! അടുപ്പില്ലാതെ ആലു പൊറോട്ട തയാറാക്കി ‘ടെക്കിഷെഫ്’

അമ്മയുണ്ടാക്കുന്ന ഭക്ഷണം, അമ്മയുടെ കൈപ്പുണ്യം… എന്നൊക്കെ നമ്മൾ സാധാരണ പറയാറുണ്ട. ജോലിയുമായി ബന്ധപ്പെട്ടു ദൂരെ താമസിക്കുന്നവരാണെങ്കിൽ ഇങ്ങനെ പലതും നഷ്ടപ്പെടുത്തേണ്ടിവരും. എന്നാൽ, ഒരു ടെക്കിയുടെ പാചകമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ആൾ ടെക്കിയായതുകൊണ്ട്, പുള്ളിക്കാരന് അടുക്കളയും അടുപ്പുമൊന്നും ആവശ്യമില്ല. അതൊന്നുമില്ലാതെ ‘ടെക്കിഷെഫ്’ കംപ്യൂട്ടർ സിപിയുവിൽ മിനി ആലു പൊറോട്ട തയാറാക്കി. ആദ്യം മദർബോർഡിലെ ചൂടാക്കിയ പ്രോസസിംഗ് ചിപ്പിൽ എണ്ണ പുരട്ടി. ചിപ്പിൽ വേവുന്ന അളവിൽ മാവ് തയാറാക്കി. ശേഷം അതു സിപിയുവിലേക്ക് വേവാനായി വച്ചു. തുടർന്ന് ചവണകൊണ്ട് മറിച്ചിട്ടു….

Read More

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; അക്കൗണ്ടില്‍ ഇനി കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവിനായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കാന്‍ തീരുമാനിച്ച് കാനഡ. ജനുവരി ഒന്നുമുതലാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ മന്ത്രിമാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. അടുത്തവര്‍ഷം മുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 ഡോളര്‍ (ഏകദേശം 17,21,125 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 8,34,068 രൂപ) ആയിരുന്നു…

Read More

ഗതാഗതക്കുരുക്കിൽ കാറിലിരുന്ന പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ബംഗളൂരു നഗരത്തിലെ കാഴ്ച

ബംഗളൂരു നഗരം ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. ഡ്രൈവിംഗിലാകട്ടെ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരവുമാണ് ബംഗളൂരു. വാഹനത്തിരക്കും കുരുക്കും കാരണം കാൽനടയാത്ര പോലും ദുസഹമാണു നഗരത്തിൽ. ഐടി മേഖലയിലും മറ്റും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്ന ഈ നഗരത്തിൽ സമയത്തിന് ഒരിടത്തും എത്താൻ കഴിയാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കഴിക്കാൻ ഒട്ടേറെ കാര്യങ്ങൾ സർക്കാർമേഖലയിൽ ചെയ്യുന്നുണ്ട്. ഓവർബ്രിഡ്ജുകളും അണ്ടർ പാസുകളും നഗരത്തിൽ പലയിടത്തുമുണ്ട്. അണ്ടർ പാസായി മെട്രോയും പ്രവർത്തിച്ചു വരുന്നു. വിമാനത്താവളത്തിലേക്കടക്കം മെട്രോ ലൈനുകൾ ദീർഘിപ്പിച്ചുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും ട്രാഫിക് ജാമിനു…

Read More

അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിന് തന്നെ ചൈന ഭീഷണി: നിക്കി ഹാലെ

ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ. അമേരിക്ക വിവിധ മേഖലകളില്‍ തറപറ്റിക്കാനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ചൈന ശ്രമിക്കുന്നതെന്ന് നിക്കി പറഞ്ഞു. ‘ചൈനീസ് സൈന്യം ഇപ്പോള്‍ത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്. ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കി…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്: ഈ മാസം 12ന് മൗന സത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍…

Read More