ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീടൊരുങ്ങുന്നു; ധനസഹായം നല്‍കി ബോബി ചെമ്മണ്ണൂർ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം…

Read More

ഇവൻ ശാസ്ത്ര‌ജ്ഞൻ തന്നെ..! തട്ടുകടക്കാരന്‍റെ പുതിയ കണ്ടുപിടിത്തം “പെപ്സിച്ചായ’

വിചിത്രമായി തോന്നുന്ന, എന്നാൽ നല്ലതായി മാറിയേക്കാവുന്ന വിവിധ ഫുഡ്കോമ്പിനേഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. അത്തരം നിരവധി പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഫ്രൈഡ് ഐസ്ക്രീം, കാപ്പിച്ചോർ, പാൻ മസാലദോശ, ഡീസൽ പൊറോട്ട എന്നിവയെല്ലാം അടുത്തിടെ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ട വിഭങ്ങളാണ്. സ്വീകരിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ ഒരു സ്പെഷൽ ചായ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. “പെപ്സിച്ചായ’ ആണു താരം. അതായത് പെപ്സി ഉപയോഗിച്ചു തയാറാക്കുന്ന ചായ! തെലങ്കാനയിലാണു സംഭവം. എന്നാൽ നഗരം ഏതെന്നു വ്യക്തമല്ല. വീഡി‍യോ ആരംഭിക്കുന്പോൾ പാത്രത്തിലേക്കു പാലും തേയിലയും പഞ്ചസാരയും…

Read More