
പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല: നടൻ ബൈജു സന്തോഷ്
പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് നടൻ ബൈജു സന്തോഷ്. ചാന്തുപൊട്ട് എന്ന സിനിമയിൽ ദിലീപ് ചെയ‌്ത വേഷം അങ്ങനെയുള്ളതാണ്. അതുപോലുള്ളതൊന്നും തന്നിലേക്ക് വന്നിട്ടില്ല. അത്തരത്തിൽ ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുമ്പോഴേ പ്രിപ്പറേഷന്റെ ആവശ്യമുള്ളൂ. അല്ലാത്തതൊക്കെ ബിഹേവ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ബൈജു പറയുന്നു. മകളുടെ വിവാഹത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ലെന്നും ബൈജു സരസമായി പ്രതികരിച്ചു. ”ആരോടും പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ എനിക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ?…