ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു; പുതിയ നിരക്ക് പ്രാബല്യത്തിൽ

ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. ജനുവരിയിലെ ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കില്‍ മാറ്റമില്ല. 2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജിയാണ് ഇന്ധനവില പ്രഖ്യാപിക്കുന്നത്. ആഗോള എണ്ണവിപണിയിലെ നിരക്ക് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അതേസമയം യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ ഡീസൽ…

Read More

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു. ലിറ്ററിന് 1.90 റിയാലാണ് ഡിസംബറിലെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5ദിർഹത്തിന്റെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.10 റിയാലുമാണ് നിരക്ക് കണക്കാക്കിയത്.

Read More