ഷാഹി ജമാമസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാം: കോടതി

സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യം സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സ‍ഞ്ജീവ് ഖന്ന പറ​ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. കിണര്‍ ക്ഷേത്രത്തിന്‍റെതെന്ന് ഹിന്ദു വിഭാഗം അവകാശപ്പെടുന്നതായി മസ്ജിദ് കമ്മിറ്റി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ഇടപെടല്‍.   കിണറിനടുത്ത് പൂജ നടത്താനാണ് നീക്കമെന്നും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറില്‍ പരിശോധിച്ച് നവീകരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് നടപ്പാക്കരുതെന്ന്…

Read More

സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ 30 ഇടങ്ങളിൽ സിബിഐ റെയ്ഡ്

ജലവൈദ്യുത പദ്ധതി കരാർ നൽകിയതിലെ അഴിമതിക്കേസിൽ ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളിൽ സി ബി ഐ പരിശോധന. അദ്ദേഹത്തിന്റെ വസതിയടക്കം മുപ്പതിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡ് ആരംഭിച്ചത്. നൂറിലധികം സി ബി ഐ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാർ നൽകിയതിൽ അഴിമതി നടന്നെന്നാണ് കേസ്. കരാർ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മാലിക്ക് ഉൾപ്പടെ അഞ്ച് പേർക്കെതിരെ…

Read More

ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല: നവകേരള സദസ്സിൽ  വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി ആലുവ പൊലീസ്. സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നൽകി. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന്റെ നിർദേശത്തിൽ പറയുന്നു. ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.  ‘‘ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻ‌ഡിനു സമീപമാണ് നവകേരള…

Read More

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട: ഹൈക്കോടതി

ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോ​ഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പാർത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർരജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും അവർ കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘർഷമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ…

Read More

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി കത്തിച്ചെന്ന് പരാതി: പ്രതി ചാണ്ടി ഷമീം പിടിയില്‍

വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയെന്നാണ് പരാതി. പ്രതി ചാണ്ടി ഷമീം പിടിയിലായി. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു.  

Read More

മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിൽ പിടിയിലായ പ്രതി മലയിൻകീഴ് സ്വദേശിയായ സന്തോഷിനെ  (39)  ഇന്ന് കോടതിയിൽ ഹാജരാക്കും . 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി…

Read More