
‘നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ’; ഡയലോഗിനെക്കുറിച്ച് നസ്ലിൻ
പ്രേമലു എന്ന സിനിമയിലൂടെ പുത്തൻ റൊമാന്‍റിക് ഹീറോ ഉദിച്ചുയർന്നിരിക്കുകയാണ്. നസ്ലിൻ ഇന്ന് പെൺകുട്ടികളുടെ സ്വപ്നതാരമാണ്. പ്രേമലുവിന്‍റെ വിജയശേഷം നിരവധി വമ്പൻ പ്രോജക്ടുകളാണ് നസ്ലിനായി അണിയറയിൽ ഒരുങ്ങുന്നത്. യുവാക്കളുടെ ഹരമായ ചോക്ലേറ്റ് നായകന്‍റെ താരോദയത്തിൽ നിരവധിപ്പേർ അഭിമാനിക്കുന്നുണ്ട്. അതിലൊരാൾ തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ആണ്. ഗിരീഷിനെക്കുറിച്ചും തന്‍റെ കരിയറിലെ ആദ്യചിത്രത്തെക്കുറിച്ചും നസ്ലിൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. നസ്ലിന്‍റെ വാക്കുകൾ: തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ…