പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി ചുമതലയേറ്റു

 പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി അധികാരമേറ്റു. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാൾ അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് പ്രേംകുമാറിന് മുന്നിലുള്ളത്. ബംഗാളി നടിയുടെ ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച ഒഴിവിലാണ് നിയമനം. രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ സംവിധായകൻ ഷാജി എൻ. കരുണി​ന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യു.സി.സി രംഗത്തുവന്നു. തുടർന്നാണ്…

Read More

‘അന്ന് ആഴങ്ങളിലേക്ക് മുങ്ങിപ്പോയി, ശരിക്കും തീരേണ്ടത് ആയിരുന്നു’; അപകടത്തെപ്പറ്റി പ്രേം കുമാര്‍ പറയുന്നു

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത നടനാണ് പ്രേം കുമാർ. നായകനായും സഹനടനായും കൊമേഡിയനായുമെല്ലാം പ്രേം കുമാര്‍ കയ്യടി നേടിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേം കുമാര്‍. അരങ്ങ് ആണ് പ്രേം കുമാറിന്റെ ആദ്യ സിനിമ. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചൊരു അപകടത്തെക്കുറിച്ചാണ് പ്രേം കുമാര്‍ സംസാരിക്കുന്നത്. ചിത്രത്തില്‍…

Read More